For KMCC, IUML, MYL CHANDRIKA Related Videos, News and Updates @KMCC UPDATES youtube.com/@KMCCUPDATES


KMCC UPDATES

പള്ളിയിൽ കിടന്നുറങ്ങുകയായിരുന്ന റിയാസ് മൗലവിയെ RSS കാർ കൊല്ലുന്നത് 2017ൽ.

അന്ന് കേരളത്തിന്റെ ആഭ്യന്തര മന്ത്രി പിണറായി വിജയൻ.

അന്വേഷണം നടത്തിയത് വിജയന്റെ പോലീസ്.

റിയാസ് മൗലവി കൊലക്കേസിൽ ഗൂഡാലോചനയില്ലെന്ന് പോലീസ് തന്നെ റിപ്പോർട്ട് കൊടുത്തിട്ടാണ് പ്രതികളെ പിടിച്ചത്.

ആ പോലീസ് അന്വേഷണത്തിന്റെ പഴുത് ഉപയോഗിച്ച് ഇന്ന് RSSകാരായ പ്രതികളെ കോടതി വെറുതെ വിടുന്നു.

ഈ അടുത്താണ് ആലപ്പുഴയിൽ SDPlക്കാർ 2021ൽ കൊന്ന രഞ്ചിത് ശ്രീനിവാസൻ കേസിലെ പ്രതികളായ മുഴുവൻ SDPIക്കാരെയും കോടതി വധശിക്ഷ വിധിച്ചത്. കുറ്റമറ്റ അന്വേഷണമാണ് ആ കേസിലെ വേഗത്തിലുള്ള വിധിക്ക് കാരണം.

എന്നാൽ ശ്രീനിവാസൻ കൊല്ലപ്പെടുന്നതിനു 24 മണിക്കൂർ മുൻപ് RSSകാർ കൊന്ന ഷാൻ കൊലക്കേസിൽ ഈ കുറ്റമറ്റ വേഗതയില്ല, അതിനാൽ ശിക്ഷ വിധിച്ചിട്ടുമില്ല.

ഇക്കാലത്തൊക്കെ കേരളത്തിന്റെ ആഭ്യന്തര മന്ത്രി 'സംഘിയുടെ പേടി സ്വപ്നം' വിജയനാണെന്ന് പ്രത്യേകം പറയണ്ടാല്ലോ!

റിയാസ് മൗലവി സ്വയം കുത്തി മരിച്ചതല്ല സംഘി വിജയ....
മതേതര കേരളം കണക്ക് വീട്ടുക
തന്നെ ചെയ്യും....

#riyasmoulavi #റിയാസ്മൗലവി

vor 4 Monaten | [YT] | 18

KMCC UPDATES

നീതി അട്ടിമറിക്കാൻ കൂട്ടുനിന്ന ആഭ്യന്തര,പ്രോസിക്യൂഷൻ നടപടികൾ പിണറായി /മോദി അവിശുദ്ധ ബന്ധത്തിന്റെ ഭാഗമോ അതോ മോളെ രക്ഷിക്കാനുള്ള ഒരച്ഛന്റെ രോദനമോ?
പിണറായിയിൽ നിന്നും, മോദിയിൽ നിന്നും മുസ്ലിംകൾക്ക് നീതി കിട്ടുമെന്ന് ഇനിയും വിശ്വസിക്കുന്നുണ്ടോ? #റിയാസ്മൗലവി സ്വയം കുത്തി മരിച്ചതല്ല! !!

vor 4 Monaten | [YT] | 16

KMCC UPDATES

ഇന്ന് സി.എച്ച് സെന്റർ ദിനം.

പാവപ്പെട്ട ആയിരക്കണക്കിന് രോഗികൾക്ക് അത്താണിയായ സി.എച്ച് സെന്റർ കാരുണ്യത്തിന്റെ പ്രതീകമാണ്. ഒരു രാഷ്ട്രീയ കക്ഷി എന്നതിനപ്പുറം മുസ്‌ലിംലീഗ് ചെയ്തുവരുന്ന സന്നദ്ധ, സാംസ്‌കാരിക പ്രവർത്തനങ്ങളുടെ മുൻപന്തിയിൽ സി.എച്ച് സെന്ററുണ്ട്.
കാലങ്ങളായി ആലംബമറ്റവർക്ക് സി.എച്ച് സെന്റർ തണൽ നൽകുന്നു. നോമ്പ് കാലത്ത് ഇഫ്താറും അത്താഴവും നൽകുന്നു. മരുന്നും ചികിത്സയും നൽകി കൂടെ നിൽക്കുന്നു. കിടപ്പ് രോഗികളെ വീടുകളിലെത്തി പരിചരിക്കുന്നു.

സി.എച്ച് സെന്ററിന്റെ ഒരു വർഷത്തെ പ്രവർത്തനങ്ങൾക്കുള്ള മൂലധനമാണ് വിശുദ്ധ റമദാനിലെ ഫണ്ട് കളക്ഷൻ. കൂടെയുണ്ടാവണം. ചേർ്ത്ത് പിടിക്കാം, കാരുണ്യത്തിന്റെ കയ്യൊപ്പ് ചാർത്താം.

vor 5 Monaten | [YT] | 28

KMCC UPDATES

അങ്ങനെയൊരു തറവാടുണ്ട്.
അവിടെ കെടാവിളക്കുകളുണ്ട്.
നൂറ്റാണ്ടുകളായി ആ വിളക്കുകൾ പ്രകാശം ചൊരിയുന്നു.
കേരളം ആ ആത്മീയ സൗഭാഗ്യത്തിന്റെ കൈത്തിരി കെടാതെ സൂക്ഷിക്കുന്നു.

ആത്മീയത എന്നാൽ ജനങ്ങളിൽനിന്ന് അകന്ന് ഗുഹകളിൽ പാർക്കലല്ലെന്ന് അവർ തെളിയിച്ചു.
പാതിരാവിലും പകൽ വെളിച്ചത്തും ആ തറവാടിന്റെ ഗേറ്റ് തുറന്ന് കിടന്നു.
പാവപ്പെട്ട പാറുക്കുട്ടിയമ്മ മുതൽ രാജ്യാന്തര നേതാക്കൾ വരെ ആ തറവാട്ടിലേക്ക് വന്നുകൊണ്ടിരുന്നു.
ഊണും ഉറക്കവുമില്ലാതെ ആ തറവാട്ടിലെ കുട്ടികൾ സമുദായത്തിനും സമൂഹത്തിനും വേണ്ടി ഓടിനടന്നു.
ഒന്ന് കാണാനായി, ആശ്വാസ വചനത്തിനായി, പ്രാർത്ഥനയോടെ പതിനായിരങ്ങൾ ഇപ്പോഴും ആ തറവാട് ലക്ഷ്യമാക്കി വന്നുകൊണ്ടിരിക്കുന്നു.

ആ തറവാടിന്റെ ആത്മീയതയിൽ രാഷ്ട്രീയവുമുണ്ടായിരുന്നു.
സമുദായത്തിന്റെ രാഷ്ട്രീയം.
ബ്രിട്ടീഷുകാരോട് പൊരുതാൻ മാപ്പിളമാർക്ക് അവർ ആത്മവിശ്വാസം നൽകി.
അതിന്റെ പേരിൽ അവരുടെ വല്ല്യുപ്പ വെല്ലൂർ ജയിലിലായി. അവിടെയിപ്പോഴും ആ ഖബറുണ്ട്. സയ്യിദ് ഹുസൈൻ ആറ്റക്കോയ തങ്ങളുടെ ഖബർ. ചരിത്രം പറയുന്ന ഖബർ.
മാപ്പിളമാരുടെ അരയിലെ ഏലസ്സ് താൻ എഴുതി കൊടുത്തതല്ല എന്ന് നുണ പറഞ്ഞിരുന്നെങ്കിൽ തങ്ങൾക്ക് രക്ഷപ്പെടാമായിരുന്നു. അദ്ദേഹം അത് ചെയ്തില്ല. സത്യത്തിന് വേണ്ടി നിലകൊണ്ട്, ധീരനായി ജയിൽ വാസം തെരഞ്ഞെടുത്തു.
പിന്നീടൊരിക്കൽ 1948ൽ പാണക്കാട് പി.എം.എസ്.എ പൂക്കോയ തങ്ങളെ തേടി പോലീസെത്തി.
മുസ്‌ലിംലീഗിൽനിന്ന് രാജിവെക്കണമെന്നായിരുന്നു ആവശ്യം, അല്ലെങ്കിൽ ജയിലിൽ പോകേണ്ടി വരും.
ഒരു ഭീഷണിക്കു മുമ്പിലും രാജിയാകാതെ, ജയിൽ തെരഞ്ഞെടുത്തു പൂക്കോയ തങ്ങൾ.
ആ ധീരമായ നിലപാടുകൾക്ക് തുടർച്ചയുണ്ടായി. പൂക്കോയ തങ്ങളുടെ മക്കളും പേരമക്കളും ആ ദീപശിഖ ഏറ്റെടുത്തു. ഭംഗിയായി, വിശ്വാസ്യതയോടെ ആ ദൗത്യം തുടർന്നു. കേരളം അതിന്റെ ഫലങ്ങൾ അനുഭവിച്ചു.

ഇല്ല, ഞങ്ങൾ നന്ദികേട് കാട്ടില്ല.
എല്ലാം തികയുമ്പോൾ തന്തയെയും തറവാടിനെയും തള്ളിപ്പറയുന്ന മക്കളാകില്ല.

ഉണ്ട്, അങ്ങനെയൊരു തറവാടുണ്ട്.
കൊടപ്പനക്കൽ തറവാട്.
അവർക്കൊരു ആത്മീയ ചൈതന്യമുണ്ട്, രാഷ്ട്രീയമുണ്ട്.

ആ വിളക്കുകൾക്ക് ഞങ്ങൾ കാവലിരിക്കും.
തിരികെടാതെ സൂക്ഷിക്കും.
നാളേക്കു വേണ്ടി, ഞങ്ങളുടെ മക്കൾക്ക് വേണ്ടി.
-ഷെരീഫ് സാഗർ

vor 7 Monaten | [YT] | 96

KMCC UPDATES

പ്രിയപ്പെട്ടവരെ....

നമ്മുടെ കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടന പരിപാടി വെള്ളിയാഴ്ച വൈകിട്ട് 4:00 മണിക്ക് ചെങ്ങാടി വയലിൽ നടക്കുകയാണ്...

നമ്മുടെ മുഴുവൻ പ്രവർത്തകരും പ്രസ്തുത പരിപാടിയിൽ എത്തിച്ചേരണമെന്ന് ഓർമ്മപ്പെടുത്തുന്നു...
നമ്മുടെ പരിപാടിയുടെ പ്രചരണ വുമായി ബന്ധപ്പെട്ട പോസ്റ്ററുകളും നോട്ടീസുകളും സ്റ്റാറ്റസ് & ഷെയർ ചെയ്തും പങ്കാളികളാവണമെന്ന് ഓർമപ്പെടുത്തുന്നു...

പാർട്ടിയാണ് സംഘാടകൻ......
നാമോരോരുത്തരും പാർട്ടിയുടെ സേവകർ...

ഒരുമിച്ച് ചേരാം💚💚 വിജയിപ്പിക്കാം💚💚💚
🤝🤝🤝🤝🤝

vor 7 Monaten | [YT] | 14

KMCC UPDATES

Merry X‘Mas

vor 7 Monaten | [YT] | 7

KMCC UPDATES

കാശ്മീരിൽ നിന്ന്
കന്യാകുമാരിവരെയൊരു യാത്ര ....
ഇന്ത്യ നമ്മളാണ്. നമ്മളെല്ലാവരും എന്ന
ഈ പ്രമേയത്തിൽ യൂത്ത് ലീഗ് ദേശീയ കമ്മിറ്റി നടത്തുന്ന യുവഭാരത് യാത്ര
ചരിത്ര പ്രയാണത്തിനൊരുങ്ങുകയാണ്.

"India is us ,all of us "
"ഇന്ത്യ നമ്മളാണ് ,നമ്മെളെല്ലാവരും "
എന്ന തീമിൽ ഇന്ത്യൻ വൈവിധ്യത്തെ പ്രതീകാത്മകമായി പ്രതിനിധീകരിക്കുന്ന ലോഗോയാണ് മുസ്ലിം ലീഗ് ദേശീയ പ്രസിഡണ്ട് പ്രൊഫ. ഖാദർ മൊയ്തീൻ സാഹിബ് സേലത്ത് വെച്ച് പ്രകാശനം ചെയ്തത്.

ഈ ലോഗോ വെറും ഒരു കലാവിഷ്‌ക്കാരമല്ല. ഉൾക്കൊളളലിന്റെ രാഷ്ട്രീയത്തെ ശക്തമായി വിളംബരം ചെയ്യുകയാണ്. ഒറ്റ നിറത്തിന്റെ രാഷ്ട്രീയം അടിച്ചേൽപ്പിക്കാനാണ് ഭരണകൂട പദ്ധതി.

ഭക്ഷണം, വേഷം, ഭാഷ, ആചാരം, തുടങ്ങിയ സംസ്കാര ബഹുത്വത്തെ റദ്ദു ചെയ്യാനുളള ഭരണകൂട നീക്കത്തെ എല്ലാ വിഭാഗം ജനങ്ങളും ഒന്നിച്ച് നിന്ന് എതിർക്കണം.

നാനാത്വം നിലനിർത്തിക്കൊണ്ട് ജനങ്ങളെ ഏകത്വത്തിൽ കോർക്കാനുള്ള ശ്രമങ്ങളിൽ യൂത്ത് ലീഗും നേതൃത്വപരമായ പങ്കു വഹിക്കും.

കാശ്മീർ തുടങ്ങി കന്യാകുമാരി അവസാനിക്കുന്ന യുവഭാരത് യാത്ര ആ ദിശയിലേക്കുള്ള ചുവടുവെപ്പുകളുടെ തുടർച്ചയാണ്.

അത് കൊണ്ട്, ദേശീയ യൂത്ത് ലീഗ് യുവഭാരത് യാത്രക്ക് നിങ്ങൾ ഹൃദയം തൊട്ട് പിന്തുണ നൽകണം

ഇന്ത്യ നമ്മളാണ്. നമ്മളെല്ലാവും.

യാത്ര ലക്ഷ്യം നേടാൻ നിങ്ങളെല്ലാവരും
കൂടെയുണ്ടാവണം.

MYL India
Yuva Bharat Yatra
……….
LOGO SPEAKS

India is known for its deep culture. Roots of the culture based on its centuries old traditions. The major part of this tradition is the diversity India hold.

Look, the logo letters are beautifully handcrafted, used by the tech tools. The colors and costumes painted on the letters preach the philosophy which is built into a great republic called India itself.

When forming this great country, our forefathers documented this diversity. Because that's the base culture of the country. This diversity is like a rainbow. All these colours together make it attractive.

Now a fraction of the Indian society thinks that the Indian culture needs only one colour, saffron. India cannot accept this concept.

The fraction temporarily successful in convincing a part of the society and the are successful in dividing the people. But this will not last. Diversity is in its soul. It will reject everything except diversity.

vor 8 Monaten | [YT] | 8

KMCC UPDATES

ടൈംസ്ക്വയറിലെ ആ കസേരയിൽ😜
#pkfiroz #pkfiros #timessquare

vor 8 Monaten | [YT] | 16

KMCC UPDATES

യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ട പ്രിയപ്പെട്ട രാഹുൽ മാങ്കൂട്ടത്തിന് അഭിനന്ദനങ്ങൾ

vor 9 Monaten | [YT] | 310